Friday
15 Dec 2017

ഇൻഫോസിസിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു

By: Web Desk | Friday 18 August 2017 9:42 AM IST

ഇൻഫോസിസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ വിശാല്‍ ശിഖ രാജിവെച്ചു. ഇടക്കാല മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയി പ്രവീൺ റാവു ചുമതലയേറ്റു.

വിശാല്‍ ശിഖയെ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഡയറക്ടർ ബോർഡുമായുള്ള അഭിപ്രായഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഇതിനിടെ ഇൻഫോസിസ് സ്ഥപാപകനായ നാരായണമൂർത്തി ശിഖയ്ക്ക് നൽകുന്ന വൻ വൻ ശമ്പള പാക്കേജിനെ പറ്റി വിമര്ശനമുന്നയിച്ചിരുന്നു.

ശിഖയുടെ രാജിമൂലം ഇൻഫോസിസിന്റെ ഓഹരിയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് മുപ്പതിനായിരം കോടി രൂപ നിക്ഷേപർക്ക് നഷ്ടമായി. സ്റ്റോക്ക് 13 ശതമാനം ഇടിഞ്ഞു 884.20 രൂപയിലേക്കു താണു . രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.

updating….