Tuesday
24 Oct 2017

അലങ്കാര സസ്യങ്ങള്‍ അലങ്കാരങ്ങള്‍ക്ക് മാത്രമല്ല!

By: Web Desk | Monday 28 August 2017 11:07 AM IST

ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ അലങ്കാര സസ്യങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ് .ഇത്തരം ചെടികള്‍ കേവലം മോടികൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രം ഉപയോഗിക്കുന്നതല്ല. ഇതിനു മറ്റൊരുവശം കൂടെ ഉണ്ട്. നമ്മുടെ വീടുകളിലും ജോലി സ്ഥലങ്ങളിലുമെല്ലാം ഇത്തരം ചെടികള്‍ ഉപയോഗിക്കാറുണ്ട് കേവലം അലങ്കാര സസ്യങ്ങള്‍ എന്നതിലുപരി അവയ്ക്കുള്ള ശാസ്ത്രിയ ഗുണങ്ങളാണേറെയും ഇവ ഉപയോഗിക്കാനുള്ള പ്രഥമ കാരണം. സ്ഥിരമായി നമ്മള്‍ കണ്ടുവരുന്ന അലങ്കാര സസ്യങ്ങള്‍ മണി പ്ലാന്റ്, ബാംമ്പൂ എന്നിവയാണ്.

Image result for money plant and bamboo plantsക്ഷീണം, ചുമ, തൊണ്ടവേദന, ജലദോഷ സംബന്ധമായ രോഗങ്ങള്‍ എന്നിവയെ മുപ്പത് ശതമാനം വരെ തടയാന്‍ കഴിവുണ്ട് ഇവയ്ക്ക്. മാനസിക പിരിമുറുക്കം കുറയ്ക്കാനും, സന്തോഷവാന്മാരായിരിക്കാനും ,പെട്ടന്നുള്ള രോഗശാന്തിക്കും, ശ്രദ്ധ കൂട്ടാനുമെല്ലാം ഇത്തരം ചെടികളുടെ സാന്നിധ്യം സഹായിക്കും .ആശുപത്രി മുറികളില്‍ ഇത്തരം ചെടികള്‍ സൂക്ഷിക്കുന്നത്തിലൂടെ രോഗിക്കുള്ള വേദന, ക്ഷീണം ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ചെടികള്‍ ആശുപത്രി മുറികളില്‍ സൂക്ഷിക്കുന്നത് അണുക്കള്‍ പരക്കും എന്ന വാദം ഉയര്‍ത്തുന്നുണ്ട് എന്നാല്‍ അത് തികച്ചും വസ്തുത വിരുദ്ധമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുറികളിലെ പൊടിയുടെ അളവും വിഷാംശത്തിന്റെ അളവും കുറയ്ക്കാന്‍ ചെടികള്‍ക്കു കഴിവുണ്ട്. ഇക്കരണങ്ങള്‍ എല്ലാം കൊണ്ടുതന്നെ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ നമ്മുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തൊരു പങ്ക് ചെടികള്‍ക്കുണ്ടെന്ന് തന്നെയാണ് വിശ്വാസികളുടെ പക്ഷം.