Monday
23 Apr 2018

അക്യൂഹീലേര്‍സ് ലോക സമ്മേളനം 

By: Web Desk | Wednesday 20 September 2017 5:16 PM IST

കോഴിക്കോട്: എ എസ് ഡബ്‌ള്യു ഇ അക്കാഡമി ഓഫ് സിഗ്‌നിഫിക്കന്‍സ് ആന്റ് വെല്‍നെസ്സ് എഡ്യൂക്കേഷന്‍ കോഴിക്കോടും സര്‍ ആന്റോണ്‍ ജയസൂര്യ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അക്യുപങ്ചര്‍ കൊളംബോയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അക്യൂഹീലേര്‍സ് ലോക സമ്മേളനം 28,29 തീയതികളില്‍ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ  മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. അക്യുപങ്ചര്‍, ഹെഡ് നീഡില്‍ തെറാപ്പി എന്നിവയുടെ പരിശീലന ക്ലാസുകള്‍ നല്‍കും. മലേഷ്യ, ശ്രീലങ്ക, സിംഗപ്പുര്‍, ചൈന, ദുബായ്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. അക്യൂഹീലേര്‍സ്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. 5000 രൂപയാണ് ഫീസ്. ഒരു ജില്ലയില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്ത് പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വിവരങ്ങള്‍ക്ക് 9847147851 ല്‍ ബന്ധപ്പെടുക. എ എസ് ഡബ്‌ള്യു ഇ അക്കാഡമി ഓഫ് സിഗ്‌നിഫിക്കന്‍സ് ആന്റ് വെല്‍നെസ്സ് എഡ്യൂക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം. ഇബ്‌നു ജലാല്‍, ജനറല്‍ മാനേജര്‍ ആരതി, അബ്ദു റസാക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News