Friday
21 Sep 2018

ഇതാണ് ഐഫോണ്‍ എക്‌സ് ജ്യൂസ് വീഡിയോ കാണാം

By: Web Desk | Friday 7 September 2018 12:08 PM IST

ഐഫോണ്‍ എക്‌സ് ജ്യൂസ്. മിക്സിയുടെ ജാറിലിട്ട് ഐഫോണ്‍ പൊടിച്ച് വെള്ളം ചേര്‍ത്ത് ജ്യൂസാക്കുന്ന വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ മറികടക്കുന്നു. ടെക്റാക്സ് എന്ന് അറിയപ്പെടുന്ന തരസ് മാക്സിമുക്കാണ് ഐഫോണ്‍ എക്‌സ് ജ്യൂസാക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തത്.

ഉക്രെയിന്‍കാരനായ മാക്സിമുക് കാലിഫോര്‍ണിയയില്‍ വെച്ചാണ് ഈ പരീക്ഷണം നടത്തിയത്. ഐഫോണ്‍ എക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ മിക്‌സി ജാറിനുള്ളില്‍ ഇടുന്നത്. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നെ ഐഫോണ്‍ എക്‌സിനെ നെ യന്ത്രം പൊടിച്ച് നല്‍കുന്നുണ്ട്.

പൊടിഞ്ഞ് കിട്ടിയ മിശ്രിതത്തില്‍ വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി.

ഇങ്ങനെ കിട്ടിയ മിശ്രിതം വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അതിനു ശേഷം ലൈഫ് സ്ട്രോ (മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സ്ട്രോ) ഉപയോഗിച്ച് കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് മാക്സിമുക്.

67ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സുള്ള ഇദ്ദേഹത്തിന്‍റെ യൂട്യൂബ് അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ഇതുവരെ കണ്ടവരുടെ എണ്ണം 5 ലക്ഷത്തിലെറെ വരും.