Thursday
18 Oct 2018

ചെന്നൈയ്ക്ക് ബാറ്റിംഗ്: തോറ്റാല്‍ രാജസ്ഥാന്‍ പുറത്ത്

By: Web Desk | Friday 11 May 2018 8:34 PM IST

ജയ്പൂര്‍:

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംങ്‌സിനെ നേരിടുന്നു. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. കാന്‍സര്‍ ബോധവത്കരണത്തിന്‍റെ ഭാഗമായി തങ്ങളുടെ നീല ജേഴ്‌സിക്ക് പകരം പിങ്ക് ജേഴ്‌സി അണിഞ്ഞാണ് രാജസ്ഥാന്‍ കളിക്കളത്തിലേക്കിറങ്ങിയത്.

രാജസ്ഥാന്‍ നിരയില്‍ പ്രശാന്ത് ചോപ്ര ഇന്ന് അരങ്ങേറ്റം കുറിക്കും. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 14 പോയന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും രാജസ്ഥാന്‍ എട്ട് പോയിന്‍റോടെ ആറാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കാം.