Saturday
23 Sep 2017

ഐപ്‌സോ സെമിനാറുകള്‍ സംഘടിപ്പിക്കും

By: Web Desk | Monday 28 August 2017 5:36 PM IST

കൊച്ചി:

അന്താരാഷ്ട്ര സമാധാന ദിനമായ സെപ്റ്റംബര്‍ ഇരുപത്തിയൊന്നിന് ഐപ്‌സോ ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ ആയുധസമാഹരണത്തിലേയ്ക്കും യുദ്ധഭീതിയിലേയ്ക്കും വളരുന്ന സാഹചര്യത്തില്‍ സമാധാന സന്ദേശപ്രചാരണം ശക്തി പെടേണ്ടതുണ്ടെന്നു എറണാകുളം സി അച്യുതമേനോന്‍ ഹാളില്‍ ചേര്‍ന്ന ഐപ്‌സോ സംസ്ഥാന സമിതി യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് സി പി നാരായണന്‍ എം പി യോഗം ഉത്ഘാടനം ചെയ്തു. ആള്‍ ദൈവങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്നതിനൊപ്പം നാട് ഭരിക്കുന്ന അവസ്ഥ സംജാതമാകാതെ നോക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നു യോഗം വിലയിരുത്തി. ആള്‍ദൈവങ്ങളുടെ സമൂഹത്തിലേക്കുള്ള നുഴഞ്ഞു കയറ്റം തടയുന്നതിന് പുരോഗമനജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു .യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ :വി ബി ബിനു, ഡോ :എ വിജയരാഘവന്‍ ,ഡോ :കെ ജനാര്‍ദ്ധനകുറുപ്പ്, ഇ .വേലായുധന്‍, എം എ ഫ്രാന്‍സിസ്, ബൈജു വയലത് ,സി വി സുരേഷ് ,സി ആര്‍ .ജോസ്പ്രകാശ്, എം മോഹനന്‍ ,ഫ്രാന്‍സിസ് ,അമ്പു വര്‍ഗീസ് വൈദ്യന്‍, ഡോ :കെ ജി താര തുടങ്ങിയവര്‍ സംസാരിച്ചു .