Wednesday
19 Sep 2018

ഇറാന്റെ മിസൈൽ പരീക്ഷണം വിജയകരം

By: Web Desk | Saturday 23 September 2017 12:10 PM IST

2,000 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായിരുന്നതായി ഇറാൻ. പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണാടിസ്ഥാനത്തിലാണ് വിക്ഷേപിച്ചത്. ഒന്നിലധികം യുദ്ധ ഉപകരണങ്ങൾ വഹിക്കാൻ കഴിവുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈലെന്ന് ബ്രിഗേഡിയർ ജനറൽ അമീർ അലി ഹജീദാദ് മാധ്യമങ്ങളോട് പറഞ്ഞു.

1980ലെ ​ഇ​റാ​ൻ-​ഇ​റാ​ഖ്​ യു​ദ്ധ​ത്തി​​െൻറ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇറാനിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയും വൈദഗ്ദ്ധ്യവും പ്രദർശിപ്പിക്കുന്ന ഒരു പരേഡും കഴിഞ്ഞ ദിവസം നടന്നിരുന്നു.പ​രേ​ഡി​ൽ, നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ ഭീ​ഷ​ണി ചെ​റു​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്തി​​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഇ​റാ​ൻ. സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്​ ത​ങ്ങ​ൾ​ക്ക്​ മ​റ്റാ​രു​ടെ​യും അ​നു​വാ​ദം തേ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി വ്യക്തമാക്കി.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​റാ​ൻ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച പ​രേ​ഡി​ന്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു റൂ​ഹാ​നി​യു​ടെ പ്ര​സ്​​താ​വ​ന. ആ​ണ​വ ക​രാ​റി​നെ യു.​എ​സും ഇ​സ്രാ​യേ​ലും ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും പി​ന്തു​ണ​ച്ച​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​സ്​​താ​വി​ച്ചി​രു​ന്നു.അതി​ന്​ പി​ന്നാ​ലെ​യാ​ണ്​ റൂ​ഹാ​നി​യു​ടെ പ്ര​തി​ക​ര​ണം.