Thursday
18 Oct 2018

ഇര്‍ഫാന്‍ അന്‍സാരിയ്ക്കെതിരെ ഐസിസി നടപടി

By: Web Desk | Thursday 10 May 2018 4:56 PM IST

പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ സ്പോട്ട് ഫിക്സിംഗ് നടത്തുക എന്ന ആവശ്യവുമായിസമീപിച്ച ഇര്‍ഫാന്‍ അന്‍സാരിയ്ക്കെതിരെ ഐസിസി നടപടി. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കയ്ക്കെതിരെയാണ് സര്‍ഫ്രാസ് അഹമ്മദിനോട് സ്പോട്ട് ഫിക്സിംഗ് നടത്തുക എന്ന ആവശ്യവുമായി അന്‍സാരി സമീപിച്ചത്. സര്‍ഫ്രാസ് അത് പാക് ക്രിക്കറ്റ് ബോര്‍ഡിനെയും പാക് ക്രിക്കറ്റ് ബോര്‍ഡ് അത് ഐസിസിയെയും ഉടനടി അറിയിക്കുകയായിരുന്നു.

യുഎഇയില്‍ സന്ദര്‍ശനത്തിനെത്തുന്ന ടീമുകള്‍ക്ക് നെറ്റ് പരിശീലനത്തിനായി ബൗളര്‍മാരെ ഒരുക്കിക്കൊടുക്കുന്നയാളാണ് അന്‍സാരി. ആന്റി കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തോട് സഹകരിക്കുവാന്‍ വിസമ്മതിച്ചതിനും ഫിക്സിംഗിനു താരങ്ങളെ പ്രേരിപ്പിക്കുവാന്‍ തുനിഞ്ഞതിനുമാണ് അന്‍സാരിയ്ക്കെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 2017ല്‍ ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനിടെയാണ് സംഭവം.