Tuesday
19 Sep 2017

ഇർമയ്ക്കു പിന്നാലെ ജോസും

By: Web Desk | Friday 8 September 2017 10:06 AM IST

ഹാർവിയിൽ നിന്നും ഇർമയിലേക്കും പിന്നെ ജോസിലേക്കും എത്തിനിൽക്കുകയാണ് ചുഴലികൊടുംകാറ്റ്. ഇർമ കൊടുംകാറ്റ് ചുഴറ്റിയെറിഞ്ഞ കരീബിയൻ ദ്വീപുകളെ തേടി എത്തുകയാണ് ജോസ് ചുഴലികൊടുംകാറ്റ്. ഇർമ കൊടുംകാറ്റ് ആദ്യം നാശംവിതച്ച ബർബുഡ, ആന്റിഗ്വ, ആംഗ്വില എന്നിവിടങ്ങളിലായിരിക്കും ജോസ് ആദ്യം എത്തുക.

യുഎസ് ഹറിക്കേയിൻ സെന്റർ വിവിധ സ്ഥലങ്ങളിൽ ചുഴലിക്കൊടുംകാറ്റിനു സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. ഫ്ലോറിഡ കീസ് , ഒക്കിചോക്കി തടാകം, ഫ്ലോറിഡ ബേ, ഡൊമിനിക്കൻ റിപബ്ലിക് മുതൽ ലാ മോൾ സെന്റ് നിക്കോളാസ് വരെയുള്ള വടക്കൻ അതിർത്തിയിലെ ഹെയ്തി, തെക്ക്-കിഴക്കൻ ബഹാമസ്, കൈക്കോസ് ദ്വീപുകൾ സെൻട്രൽ ബഹാമസ്, വടക്കുപടിഞ്ഞാറൻ ബഹാമാസ് എന്നിവയാണ് ചുഴലികൊടുംകാറ്റിനു സാധ്യത യുള്ള സ്ഥലങ്ങൾ.
സൗത്ത് ഫ്ലോറിഡയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ മിയാമി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ബാര്‍ബുഡയെ ഏറെക്കുറെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞ ഇര്‍മ അറ്റ്‌ലാന്റിക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കരുത്തേറിയ ചുഴലിക്കാറ്റാണ്. ബുധനാഴ്ച പുലര്‍ച്ചെ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ പ്യൂര്‍ട്ടോ റിക്കോയിലും വിര്‍ജിന്‍ ദ്വീപിലും വന്‍തോതില്‍ നാശനഷ്ടമുണ്ടായി.