Thursday
24 May 2018

വൈദ്യുതി ഇല്ല : ഫ്ലോറിഡയിലെ നഴ്സിങ് ഹോമിൽ മരണം

By: Web Desk | Thursday 14 September 2017 10:37 AM IST

ഫ്ലോറിഡ : ഇർമ ചുഴലിക്കാറ്റിൽ വൈദ്യുതി ബന്ധം താറുമാറായതിനെത്തുടർന്ന് ഫ്ലോറിഡയിലെ നഴ്സിങ് ഹോമിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇർമ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിലെ വൈദ്യുതി ബന്ധങ്ങൾ എല്ലാംതന്നെ താറുമാറായിരുന്നു.  ആശുപത്രി കെട്ടിടത്തിലെ എയർ കണ്ടീഷനിങ് പ്രവർത്തനരഹിതമായി. ഇതേതുടർന്നുണ്ടായ ബുദ്ധിമുട്ടിലാണ് എട്ടുപേർ മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തെത്തുടർന്ന് നഴ്സിങ് ഹോമിലെ എല്ലാ രോഗികളെയും ഒഴിപ്പിച്ചു.

ക്യൂബയിലും കരിബീയൻ ദ്വീപുകളിലും നാശംവിതച്ചതിനു ശേഷമാണ് ഇർമ ഫ്ലോറിഡയിലെത്തിയത്. ഇർമ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിലെ 13 ദശലക്ഷം പേർ വൈദ്യുതി ഇല്ലാതെ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.  ഏകദേശം 180,000 പേർ ഭവനരഹിതരായി.
കരീബിയൻ പ്രദേശത്ത് കുറഞ്ഞത് രണ്ട് ഡസനോളം മരണങ്ങളാണ് ഇർമ കാരണം ഉണ്ടായത്.