Saturday
20 Jan 2018

‘സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിൽ’

By: Web Desk | Friday 12 January 2018 12:31 PM IST

ഡൽഹി:  രാജ്യതാല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്നും സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാതിപത്യത്തില്‍ അത്യാവശ്യമാണെന്നും  സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെലമേശ്വറിനെ കൂടാതെ ജസ്റ്റിസ് മദൻ ബി ലോക്കൂർ, രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ്, എന്നിവരും  വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇനി ഇത് കണ്ടിരിക്കാനാവില്ല. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ – ചെലമേശ്വർ പറഞ്ഞു.

സുപ്രീം കോടതിയിൽ നടക്കുന്ന ചില കാര്യങ്ങളിൽ അപാകതയുണ്ടെന്ന് താനടക്കമുള്ള ജഡ്‌ജിമാർ ചീഫ് ജസ്‌റ്റിസിനെ അറിയിച്ചിരുന്നു. അതിനാൽ തന്നെ പരിഹാര നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ,​ തങ്ങളുടെ ശ്രമങ്ങളെല്ലാം നിഷ്‌ഫലമാവുകയായിരുന്നു. കാര്യങ്ങൾ മനസിലാക്കാൻ ദീപക് മിശ്ര തയ്യാറായില്ല. മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് എന്തുവേണമെന്ന് തീരുമാനിക്കുന്നതിന് രാജ്യത്തോട് ചോദിക്കാൻ തീരുമാനിച്ചത്. ഇത് തികച്ചും അസാധാരണമായ ഒരു സാഹചര്യമാണ്. ജസ്റ്റിസ് ലോയുടെ മരണത്തിൽ കൂടുതൽ വ്യക്തത വേണം, അതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും സുതാര്യമായ നടപടിക്രമങ്ങളോ, അനുകൂലമായ നടപടികളോ ഉണ്ടായില്ല.ജഡ്ജിമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Related News