Wednesday
22 Nov 2017

പറമ്പിക്കുളം- ആളിയാര്‍ കരാര്‍ ലംഘനം തടയണം: എംഎല്‍എമാര്‍ 

By: Web Desk | Friday 8 September 2017 10:05 PM IST

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തമിഴ്‌നാട് ലംഘിക്കുന്നത് തടയാന്‍ അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ജില്ലയിലെ എം എല്‍.എ.മാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ജില്ലാ കലക്ടര്‍ ഡോ പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എം.യഎല്‍ എ.മാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
കരാര്‍പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയും കെട്ടിടങ്ങളും അടിയന്തരമായി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
30 വര്‍ഷത്തിന് ശേഷം പുതിയ ഉടമ്പടിയുണ്ടാക്കണമെന്ന നിബന്ധന നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.