Friday
21 Sep 2018

വെളുത്തുള്ളി പച്ചക്കറിയോ മസാലയിനമോ , ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു

By: Web Desk | Wednesday 6 December 2017 12:34 PM IST

വെളുത്തുള്ളി പച്ചക്കറിയോ മസാലയിനമോ എന്ന് വ്യക്തമാക്കണം,രാജസ്ഥാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു ചോദിച്ചു.
നികുതിവെട്ടിക്കുന്നതിനായി വെളുത്തുള്ളിയെ പച്ചക്കറിവിഭാഗത്തില്‍ പെടുത്തുകയും അത് മസാലമാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ജോധ്പൂരിലെ കര്‍ഷക സംഘം നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലാണ് കോടതിനോട്ടീസ്.
മസാലയിനം എന്നനിലയില്‍ ധാന്യമാര്‍ക്കറ്റില്‍ വില്‍ക്കുമ്പോള്‍ ഇതിന് നികുതിനല്‍കേണ്ടതാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയല്‍ചെയതിനെത്തുടര്‍ന്ന് നിരവധി പച്ചക്കറി വില്‍പന സംഘങ്ങള്‍ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. വെളുത്തുള്ളി ധാന്യമാര്‍ക്കറ്റില്‍ വില്‍ക്കാനുതകുംവിധം 1962ലെ നിയമം 2016ല്‍ സര്‍ക്കാര്‍ഭേദഗതിചെയ്തിയിട്ടുണ്ടെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശ്യാംസുന്ദര്‍ ലദ്രേച്ച കോടതിയില്‍ അറിയിച്ചു. ആവര്‍ഷത്തെ ബംപര്‍വിളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിടിവു തടയാനായിരുന്നു ഇതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.