Friday
15 Dec 2017

ഭൂഗർഭ ട്രെയിൻ സ്ഫോടനം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

By: Web Desk | Saturday 16 September 2017 8:01 AM IST

ല​ണ്ട​ൻ: ല​ണ്ട​നി​ലെ പാ​ർ​സ​ണ്‍​സ് ഗ്രീ​ൻ ഭൂ​ഗ​ർ​ഭ മെ​ട്രോ റെ​യി​ൽ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു. ഐ​എ​സി​ന്‍റെ വെ​റു​പ്പാ​ണ് സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്ന് അ​മാ​ഖ് ഓ​ണ്‍​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ൽ സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ടു​ന്നു. . മാ​ർ​ച്ചി​നു​ശേ​ഷം ല​ണ്ട​നി​ലു​ണ്ടാ​യ അ​ഞ്ചാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്.

സ്ഫോടനത്തിൽ 29 പേർക്കു പരുക്കേറ്റു. സ്ഫോടനത്തെത്തുടർന്നുള്ള അഗ്നിബാധയിൽ ഏറെപ്പേർക്കും മുഖത്താണു പൊള്ളലേറ്റത്. തിക്കിലും തിരക്കിലും പെട്ടും ചിലർക്കു പരുക്കേറ്റു. ട്രെയിനിന്റെ വാതിലിനോടു ചേർന്നു സൂപ്പർമാർക്കറ്റ് ബാഗിൽവച്ച ബക്കറ്റിൽനിന്ന് തീജ്വാലകൾ പുറത്തേക്കു വരുന്നതു കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നഗരത്തിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

2005 ജൂ​ലൈ​യി​ലെ സ്ഫോ​ട​ന പരമ്പ​ര​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ആ​ക്ര​മ​ണം. ല​ണ്ട​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​ന്നു ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 52 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ല​ണ്ട​ൻ തു​ട​ർ​ച്ച​യാ​യി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്നു. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ പാ​ലം, മാ​ഞ്ച​സ്റ്റ​ർ അ​റീ​ന, ല​ണ്ട​ൻ ബ്രി​ഡ്ജ്, ഫി​ഷ്ബ​റി പാ​ർ​ക് മോ​സ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മു​ന്പു ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 36 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി.