Monday
23 Jul 2018

രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരം കൈമാറിയാല്‍ 5000 ഡോളര്‍ നല്‍കാം: ഐഎസ്

By: Web Desk | Monday 2 July 2018 9:46 PM IST

അലഹബാദ്:

ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗത്തെ കുറിച്ചുള്ള രഹസ്യം ഐഎസ്ഐഎസിനു  കൈമാറിയാല്‍ അയ്യായിരം ഡോളര്‍ നല്‍കാമെന്ന് അലഹബാദ് യുവാക്കള്‍ക്ക് ഐഎസിന്‍റെ വാഗ്ദാനം. ഉത്തര്‍പ്രദേശിലെ പൊലീസ് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഇതു സംബന്ധിച്ച എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഒരു ചെറുപ്പക്കാരനുമായി രഹസ്യ വിവരം കൈമാറുന്നതിന് ഐഎസ് കരാര്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണിത്.

യുഎസ് ആസ്ഥാനമായുള്ള നമ്പറില്‍ നിന്ന് വാട്സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളെ കുറിച്ചുള്ള വിവരം ലഭ്യമാക്കിയാല്‍ അയ്യായിരം ഡോളര്‍ പ്രതിമാസം നല്‍കുമെന്നായിരുന്നു സന്ദേശം. ദൂമങ്കാനി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം അലഹബാദിലേക്ക് ജോലിക്ക് ചെന്നതാണ് ചെറുപ്പക്കാരന്‍.

Related News