Monday
25 Sep 2017

പ്രവര്‍ത്തകര്‍ ഐഎസിലേക്ക് പോയിട്ടുണ്ടെങ്കില്‍ ചര്‍ച്ചയാക്കണോ-പോപ്പുലര്‍  ഫ്രണ്ട്

By: Web Desk | Wednesday 13 September 2017 6:47 PM IST

കോഴിക്കോട്: ലക്ഷക്കണക്കിന് മെമ്പര്‍മാരുള്ള പോപ്പുലര്‍  ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയിട്ടുണ്ടെങ്കില്‍ അതത്ര വലിയ ചര്‍ച്ചയാണോ എന്ന ചോദ്യവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍.  ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്ന സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന വാദവുമായി വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം തുടങ്ങിയവരാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഇത്തരത്തില്‍ പ്രതികരിച്ചത്.
അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍  സംഘടനയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും  സംഘടനയ്ക്ക് അതില്‍ യാതൊരു ബന്ധവുമില്ല. കണ്ണൂരിലെ നാറാത്ത് നടത്തിയത് ആരോഗ്യശിക്ഷണ പരിപാടിയാണ്. ഇത്തരം വിചിത്ര വാദങ്ങള്‍ ഉയര്‍ത്തിയ നേതാക്കള്‍ ഹിന്ദുത്വ ശക്തികള്‍ മെനഞ്ഞെടുത്ത ലൗ ജിഹാദ് പദ്ധതിയുമായി മഞ്ചേരിയിലെ ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രമായ സത്യസരണിയെ ബന്ധപ്പെടുത്താനും അവമതിക്കാനുമുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ലെന്നും  പറഞ്ഞു.