Tuesday
20 Nov 2018

ചാരക്കേസില്‍ നമ്പിനാരായണന് അരക്കോടിരൂപ നഷ്ടപരിഹാരം നല്‍കണം

By: Web Desk | Friday 14 September 2018 11:13 AM IST

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ നാളുകള്‍ നീണ്ട നിയമയുദ്ധത്തില്‍ നമ്പിനാരായണന് നീതി. നമ്പിനാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്യമായാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും  കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഗൂഡാലോചന അന്വേഷിക്കും. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കും . നമ്പിനാരായണന്റെ അറസ്റ്റ് മാധ്യമ പീഡനമായിരുന്നു. ചീഫ്  ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കും. വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പിനാരായണന്‍.പ്രതികരിക്കാനില്ലെന്ന് സിബിമാത്യൂസ്.

മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.

നമ്പി നാരായണന്റെ നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഒരുവിധ തെളിവും ഇല്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ല്‍ നമ്ബി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിച്ചിരുന്നു.

അതേസമയം ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന് കസ്റ്റഡി പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതേകുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്നും വാദത്തിനിടെ സിബിഐ അറിയിച്ചിരുന്നു.

ഉന്നത വ്യക്തിത്വമുള്ള ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും നമ്പി നാരായണന് നീതി കിട്ടണമെന്നും അതിന് കോടതി മറുപടി നല്‍കിയിരുന്നു.

Related News