Thursday
22 Nov 2018

മൂന്നു ദിവസം കൊണ്ട് റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങി ഐഎസ് ആര്‍ഒ

By: Web Desk | Thursday 23 November 2017 10:04 PM IST

മൂന്നു ദിവസം കൊണ്ട് കൂട്ടി യോജിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങി ഐഎസ് ആര്‍ഒ.

നിയുക്ത റോക്കറ്റിന്റെ രൂപരേഖ തയ്യാറായി കഴിഞ്ഞു.ഉപഗ്രഹ വിക്ഷേപണത്തില്‍ ചിലവും സമയവും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള റോക്കറ്റാണ് ഐഎസ്ആര്‍ഒ വികസിപ്പിക്കുക.
നിലവില്‍ ഉപഗ്രഹ വിക്ഷേപണത്തിന് കൂടുതലായി പിഎസ്എല്‍വി റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാക്കാന്‍ 30 മുതല്‍ 40 ദിവസം വരെ വേണം.റോക്കറ്റ് നിര്‍മ്മാണത്തിന് ഓരോ തവണയും കോടികള്‍ ചിലവാകും.പുതിയ റോക്കറ്റ് വിക്ഷേപണ ചിലവ് പത്തില്‍ ഒന്നായി കുറയും. നാനോ സാറ്റലൈറ്റുകളുടെ ഭാവി വിപണന സാധ്യത മുന്നില്‍ കണ്ടാണ് പുതിയ റോക്കറ്റ് വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമം.
നിലവില്‍ ബഹിരാകാശ ഏജന്‍സികള്‍ 150 മുതല്‍ 500 കോടി വരെയാണ് ഉപഗ്രഹ വിക്ഷേപണത്തിനായി ചിലവാക്കുന്നത് .  ചിലവ് കുറഞ്ഞ റോക്കറ്റ് വരുമ്പോള്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും.2018 അവസാനമോ 2019 ആദ്യമോ പുതിയ റോക്കറ്റിന്റെ പരീക്ഷണം നടക്കും.500 മുതല്‍ 700 കിലോമീറ്റര്‍ വരെയുള്ള ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനാകും.നൂറു ടണ്‍ ഭാരമുള്ള റോക്കറ്റിന് നിലവിലെ റോക്കറ്റുകളേക്കാള്‍ ഭാരകുറവാണ് .

 

Related News