Wednesday
22 Aug 2018

കാർട്ടോസാറ്റ് 2 ന്റെ ആദ്യ ദൃശ്യം ഐ എസ്‌ ആർ ഒ പുറത്തു വിട്ടു

By: Web Desk | Wednesday 17 January 2018 2:02 PM IST

ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ ദിവസം എടുത്ത ചിത്രങ്ങൾ ഐ എസ്‌ ആർ ഒ പുറത്തു വിട്ടു.

മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ ഒരു ഭാഗവും മധ്യത്തിൽ ഹോൽക്കാർ ക്രിക്കറ്റ് സ്റ്റേഡിയവും സാറ്റലൈറ്റ് ദൃശ്യത്തിൽ വ്യക്തമാണ്. ജനുവരി 15 നു എടുത്ത ഈ ചിത്രങ്ങൾ ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷന്റെ വെബ് സൈറ്റിലൂടെയാണ് പുറത്തു വിട്ടത്. ജനുവരി 12 നാണു ഉപഗ്രഹം വിക്ഷേപിച്ചത്.

കാർട്ടോസാറ്റിലെ ഹൈ റെസൊല്യൂഷൻ പാൻക്രൊമാറ്റിക് (ബ്ലാക് ആൻഡ് വൈറ്റ്), മൾട്ടി സ്പെക്ട്രൽ (കളർ) കാമറകൾ ഉപയോഗിച്ച് ഓരോ സ്പോട്ടും കൃത്യമായി തെളിയുന്ന ചിത്രങ്ങൾ ഏതാനും ദിവസങ്ങളിൽ തന്നെ എടുക്കാമെന്ന് ഐ എസ് ആർ ഒ നേരത്തെ അറിയിച്ചിരുന്നു.

ഇത് അയയ്ക്കുന്ന ദൃശ്യങ്ങൾ മാപ്പു നിർമാണം, നഗര- ഗ്രാമ ആപ്പ്ളിക്കേഷനുകൾ, തീരദേശ ഭൂ ഉപയോഗം, ഭൂമിശാസ്ത്ര വിവരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം.

പി എസ് എൽ വി – സി 40 റോക്കറ്റിൽ 28 വിദേശ രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ ഉൾപ്പെടെ 30 ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ താവളത്തിൽ നിന്നും വിക്ഷേപിച്ചത്.

Related News