Saturday
23 Sep 2017

ഗതിനിര്‍ണ്ണയ ഉപഗ്രഹ വിക്ഷേപണം പരാജയം

By: Web Desk | Thursday 31 August 2017 9:26 PM IST

ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്1 എച്ചിന്റെ വിക്ഷേപണം പരാജയം.
ഉപഗ്രഹത്തിന് പി.എസ്.എല്‍വി സി 39 റോക്കറ്റില്‍നിന്ന് വേര്‍പെടാനാകാത്തതാണ് കാരണം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ ഇത് സ്ഥിരീകരിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. വൈകിട്ട് 7.30യോടെ വിക്ഷേപിച്ച ഉപഗ്രഹം ആദ്യഘട്ടത്തില്‍ അകത്തെ എന്‍ജിനില്‍ നിന്ന് വേര്‍പെട്ടിരുന്നു. എന്നാല്‍ നാലാംഘട്ടത്തില്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ടിരുന്നില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഗതിനിര്‍ണയത്തിനുള്ള നാവിക ശൃംഖലയില പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടര്‍ന്നാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഗതിനിര്‍ണയ സംവിധാനത്തിന് തുടക്കമിട്ട് 2013ല്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് 1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള് പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് സ്ഥാനനിര്‍ണയത്തെ ബാധിച്ചതോടെ നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നായിരുന്നു പുതിയ ഉപഗ്രഹ വിക്ഷേപണം.പി.എസ്.എല്‍വി. സി39 റോക്കറ്റുപയോഗിച്ചാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. പരാജയത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

 

 

 

Related News