Friday
22 Jun 2018

ഹര്‍ത്താലിന്‍റെ പേരില്‍ നടക്കുന്നത് തെമ്മാടിത്തം- പാര്‍വതി

By: Web Desk | Monday 16 April 2018 2:48 PM IST

മലപ്പുറം:

ഹര്‍ത്താലിന്‍റെ പേരില്‍ തെമ്മാടിത്തം നടത്തുകയാണെന്ന് നടി പാര്‍വതി. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. ‘വഴി തടയുകയും റോഡിലിറങ്ങി ആളുകള്‍ അസഭ്യം പറയുകയും ചെയ്യുന്നു. കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-താനൂര്‍ റോഡിലാണ് പ്രശ്നം, പാര്‍വതി പറഞ്ഞു. തന്‍െറ സന്ദേശം ആളുകളില്‍ എത്തിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പാര്‍വതി പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും പാര്‍വതി ട്വീറ്റിലൂടെ അറിയിച്ചു.