Sunday
16 Dec 2018

നടന്‍മാരായ സിദ്ദിഖും ജഗദീഷും ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നു

By: Web Desk | Thursday 29 November 2018 1:05 PM IST

പല്ലിശ്ശേരി

വലിയ നടന്മാരുടെ വമ്പന്‍സിനിമകള്‍ പ്രദര്‍ശനശാലകളെ സജീവമാക്കുന്ന അവസരത്തിലാണ് സിദ്ദീഖിനെയും ജഗദീഷിനെയും നായകന്‍മാരാക്കി സിനിമയുണ്ടാക്കിയതും തീയ്യറ്ററുകളില്‍ വിജയമാക്കിയതും. രണ്ടപേരും രണ്ടുരീതിയില്‍ വ്യത്യസ്തരായ നടന്‍മാരാണെങ്കിലും നല്ല നടന്‍ സിദ്ദീഖ് തന്നെയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ജഗദീഷ് കള്ളത്തരം കാണിച്ചാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാകും. അതേസമയം സിദ്ദീഖ് എന്നു പറയുമ്പോഴേക്കും എല്ലാവരും അറിഞ്ഞിരിക്കും അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.

നല്ല സുഹൃത്തുക്കളാണ് ഞങ്ങളെന്നു മറ്റുള്ളവരെ വിശ്യസിപ്പിക്കുന്നതില്‍ വിജയം കണ്ടവരാണ് ഇരുവരും. ഇതിനിടയില്‍ മോഹന്‍ലാല്‍ ക്യാമ്പില്‍നിന്നും കുറേക്കാലം മാറ്റി നിര്‍ത്താന്‍ കാരണക്കാരന്‍ സിദ്ദീഖ് ആണെന്ന് കണ്ടുപിടിച്ചതാണ് ജഗദീഷിനു ശത്രുതാ മനോഭാവം ഉണ്ടാകാന്‍ കാരണം. പ്രത്യക്ഷത്തില്‍ അതവര്‍ പുറത്തുകാണിക്കുന്നില്ലെങ്കിലും പരസ്പരം പാരയുടെ അടിയൊഴുക്കുകള്‍ മറ്റുള്ളവര്‍ കാണുന്നില്ലെന്നുമാത്രം.

ഇപ്പോള്‍ ജഗദീഷ് മോഹന്‍ലാല്‍ ക്യാമ്പിലാണെന്നു വിശ്വസിക്കുന്നു. മോഹന്‍ലാലുമായി സിദ്ദീഖിനു നല്ലബന്ധമുണ്ട്. വ്യത്യസ്ത അഭിനയം കാഴ്ചവെക്കാനുള്ളത് കൊണ്ട് സിദ്ദീഖിനെ ആര്‍ക്കും ഒഴിവാക്കാനും വയ്യ. എന്നിരുന്നാലും ചില മണ്ടത്തരങ്ങള്‍ സിദ്ദീഖിനു സംഭവിച്ചിട്ടുണ്ടെന്ന് വിരലുകള്‍ മടക്കി പറയുകയാണ് സിനിമയിലെ സുഹൃത്തുക്കള്‍. അതില്‍ പ്രധാനം ദിലീപിന്റ വിഷയം തന്നെ. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത രാത്രിയില്‍ ജാമ്യത്തിനെടുക്കാന്‍ എന്ന് ഭാവേന ചെന്നത് സിദ്ദീഖ് മാത്രമാണ്. അതിനുശേഷം ദിലീപിന്റെ ലൊക്കഷനില്‍വെച്ച് മോഹന്‍ലാലിനെ പ്രതികൂലമായി പറഞ്ഞതും അതിനെതിരെ ജഗദീഷ് പത്രക്കുറിപ്പ് ഇറക്കി മോഹന്‍ലാലിനെ സംരക്ഷിച്ചതും ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിലീപിനെ മാറ്റിയതിലൂടെ ജഗദീഷ് വിജയകിരീടം ചൂടി. സിദ്ദീഖ് ദിലീപ് പക്ഷക്കാരനാണെന്നും ജഗദീഷ് മോഹന്‍ലാല്‍ പക്ഷക്കാരനാണെന്നും പറഞ്ഞ് വേര്‍പിരിഞ്ഞ ശേഷം പാരവെക്കുന്നതായിട്ടാണ് ഏറ്റവും ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നത്.