Wednesday
18 Jul 2018

ജെയ് ഷാ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ഐകണ്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

By: Web Desk | Wednesday 11 October 2017 12:16 AM IST

ന്യൂഡല്‍ഹി: മോഡിഭരണത്തില്‍ അനധികൃതമായി വരുമാനം വര്‍ധിപ്പിച്ച അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരായ ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കി പാര്‍ട്ടികള്‍. വിഷയത്തില്‍ കോണ്‍ഗ്രസ് ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ജെയ് അമിത് ഷാ ഡയറക്ടറായി 2004ല്‍ രൂപവത്കരിച്ച ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങാണ് വര്‍ധിച്ചതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നത്.
അതിനിടെ വാര്‍ത്ത പുറത്ത് വിട്ട വെബ്‌സൈറ്റായ ദി വയറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജെയ് ഷാ തീരുമാനിച്ചു. അഹമ്മദാബാദ് കോടതിയിലാണ് വെബ്‌സൈറ്റിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ മനനഷ്ടക്കേസ് നല്‍കിക്കഴിഞ്ഞു.

Related News