Tuesday
24 Oct 2017

വെടിനിര്‍ത്തല്‍ ലംഘനം: ജമ്മുകശ്മീരില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By: Web Desk | Thursday 12 October 2017 4:18 PM IST

പൂഞ്ച്: ജമ്മുകശ്മീര്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാവിലെ ഏകദേശം 10. 35 ഓടെയാണ് പ്രകോപനമില്ലാതെ പാക്‌സൈന്യം നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.