Sunday
21 Jan 2018

ജനസേവാദള്‍ ജില്ലാ ക്യാമ്പ് ആലപ്പുഴയില്‍ ആരംഭിച്ചു

By: Web Desk | Tuesday 14 November 2017 9:14 PM IST

ആലപ്പുഴ: ജനസേവാദളിന്റെ ജില്ലാ ക്യാമ്പ് ആലപ്പുഴയില്‍ ആരംഭിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ജനസേവാദളിന്റെ പ്രവര്‍ത്തങ്ങള്‍ക്കായി ജില്ലയില്‍ അയ്യായിരം സന്നദ്ധ ഭടന്മാരെ റിക്രൂട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍, മറ്റ് അപകടങ്ങള്‍ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങളുടെ സഹായത്തിന് എത്തുക, നിരാലംബരായ ജനങ്ങളെ സഹായിക്കുക, വര്‍ഗീയ സംഘട്ടനങ്ങള്‍ തടയുക, സാമുദായിക സൗഹാര്‍ദം വളര്‍ത്തുക എന്നിവ ജനസേവാദള്‍ ലക്ഷ്യം വെയ്ക്കുന്നു. പി സി സുനില്‍, ആര്‍ അരവിന്ദ് എന്നിവരാണ് പരിശീലകര്‍. ജില്ലാ സബ് കമ്മറ്റി കണ്‍വീനര്‍ കെ ചന്ദ്രനുണ്ണിത്താന്‍ അദ്ധ്യക്ഷനായിരുന്നു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ ശിവരാജന്‍, പി ജ്യോതിസ്, അഡ്വ.ജോയികുട്ടി ജോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍ രവീന്ദ്രന്‍, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസ്, മണ്ഡലം സെക്രട്ടറി വി എം ഹരിഹരന്‍, അസിസ്റ്റന്റ് സെക്രട്ടറി ബി നസിര്‍, എ ഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പിഎസ് എം ഹുസൈന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സിഎ അരുണ്‍കുമാര്‍, ജില്ലാ സെക്രട്ടറി ടി ടി ജിസ്‌മോന്‍, ബികെഎം യു ജില്ലാ സെക്രട്ടറി ആര്‍ അനില്‍കുമാര്‍, പി കെ സദാശിവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ചന്ദ്രശര്‍മ്മ ക്ലാസ്സെടുത്തു. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പ് 17ന് സമാപിക്കും.

 

Related News