Friday
14 Dec 2018

ജാലകം

By: Web Desk | Tuesday 13 February 2018 8:06 PM IST

അഖില്‍ റാം തോന്നയ്ക്കല്‍

ചോദ്യങ്ങള്‍

1. മലയാളത്തിലെ ആദ്യ ശബ്ദ സിനിമയാണ് ബാലന്‍. ഈ ചിത്രത്തിലെ
ആദ്യ ഡയലോഗ് ഒരു ആംഗലേയ പദമാണ് ഏതാണത്?
2. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ തന്റെ
യാത്രക്കിടയില്‍ ബഹിരാകാശത്ത് നിന്നും പ്രധാനമന്ത്രി ആയിരുന്ന
ഇന്ദിരാഗാന്ധിക്ക് നല്‍കിയ സന്ദേശം എന്തായിരുന്നു?
3. ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ്
വാര്‍ണിഷിങ് എന്ന കമ്പനിയുടെ പ്രത്യേകത എന്ത്?
4. ക്രിക്കറ്റിലെ പുതിയ സംവിധാനമായ ഉഞട (ഉലരശശെീി ഞല്ശലം ട്യേെലാ)
നല്‍കുന്നത് ഇഗ്ലീഷ് അക്ഷരമാലയിലെ ഏത് അക്ഷരത്തിന്റെ
മാതൃകയിലാണ്?
5. 2000 നവംബറില്‍ മണിപ്പൂരിലെ മാലോം പട്ടണത്തില്‍ നടന്ന
വെടിവെയ്പ്പിനെ തുടര്‍ന്ന് എന്ത് മാറ്റമാണ് ഇന്ത്യയില്‍ നടന്നത്?
6. സൗദി അറേബ്യയിലെ സോഫിയ എന്ന റോബോട്ടിന്റെ പ്രത്യേകത എന്ത്?
7. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ചിത്രം കൊത്തിവെച്ചിരിക്കുന്ന
മലനിരകളാണ് റാഷ്‌മോര്‍ കുന്നുകള്‍. അവര്‍ ആരെല്ലാമാണ്?
8. രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന കിസാന്‍മസ്ദൂര്‍ ശക്തി സംഘടനയുടെ
പ്രാധാന്യമെന്ത്?
9. മുംബൈ പട്ടണത്തില്‍ ചൂടാഹാരം ടിഫിന്‍ ബോക്‌സില്‍ വീട്ടില്‍
നിന്നും ശേഖരിച്ച് ജോലി സ്ഥലത്ത് എത്തിക്കുന്ന വ്യക്തികളെ
പറയുന്ന പേര്?
10. ങശശൈീി തഘ ങശഹഹശീി ജൃീഷലര േഇന്ത്യയില്‍ ഏത് കളിയുടെ ഉന്നമനം
ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ്?

ഉത്തരം

1. ഹലോ മിസ്റ്റര്‍
2. സാരേ ജഹാംസെ അച്ഛാ
3. ഇന്ത്യയില്‍ വോട്ടിങിന് ഉപയോഗിക്കുന്ന മഷി നിര്‍മിക്കുന്ന
ഇന്ത്യയിലെ ഏകസ്ഥാപനം
4. T
5. ഇറോംഷര്‍മ്മിള നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
6. ലോകത്തില്‍ ആദ്യമായി പൗരത്വം കിട്ടിയ റോബോട്ട്.
7. ജോര്‍ജ് വാഷിങ്ടണ്‍, തോമസ് ജാഫേഴ്‌സണ്‍, റൂസ്‌വെല്‍റ്റ്, എബ്രഹാം ലിങ്കണ്‍
8. ഇന്ത്യയില്‍ വിവരാവകാശപ്രസ്ഥാനം രൂപം കൊള്ളാന്‍ ഇടയാക്കിയ
സംഘടന.
9. ഡബ്ബാവാല
10. ഫുട്‌ബോള്‍