Friday
21 Sep 2018

ഒറ്റനടത്തങ്ങള്‍

By: Web Desk | Sunday 8 April 2018 8:05 AM IST

രശ്മി

നീയുണ്ടെന്നതും
ഒരു തോന്നല്‍ മാത്രം
ആ തോന്നലിനപ്പുറം
ഒറ്റക്ക് നടന്നു മറയുന്ന
പാദങ്ങള്‍
അവര്‍ക്കറിയാം
ഏകാന്തതയുടെ
അര്‍ത്ഥമെന്താണെന്ന്
ആ നടത്തത്തില്‍
നിനക്കെന്റെ
കൈകള്‍ പിടിച്ചു
കൂടെ നടക്കാനാവില്ല
നിനക്കെന്റെ പാതകളില്‍
തണല്‍ വിരിക്കാനാവില്ല
എന്റെ നടത്തങ്ങള്‍
ഞാന്‍ ഒറ്റക്ക്
നടന്നു തീര്‍ക്കാനുള്ളത്