Wednesday
22 Aug 2018

ജെ സി ഡാനിയേലിന്റെ ജീവിതത്തെ അക്ഷരങ്ങളാക്കിയ ഗുരുനാഥ

By: Web Desk | Friday 10 August 2018 9:58 PM IST

സന്തോഷ് എന്‍ രവി
മലയാളത്തിലെ ആദ്യ ചലച്ചിത്രമായ ‘വിഗതകുമാര’ന്റെ സംവിധായകന്‍ ജെ സി ഡാനിയേലിന്റെ ജീവിതത്തെ അക്ഷരങ്ങളാക്കി മാറ്റിയതിലൂടെയാണ് ജയന്തി.ജെ എന്ന എഴുത്തുകാരി ശ്രദ്ധേയയായി മാറിയത്.’ തന്റെ അച്ഛന്റെ ജീവിതത്തിലെ വളരെ ചെറിയ സംഭവങ്ങള്‍ പോലും യഥാര്‍ത്ഥ നിറവും ഭാവവും നല്‍കി വളരെ സത്യസന്ധതയോടും ആത്മാര്‍ഥതയോടും കൂടി എഴുത്തുകാരി വരച്ചു കാട്ടിയിരിക്കുന്നു’ എന്ന് ഹാരിസ് ഡാനിയേല്‍ എന്ന മകന്റെ അഭിപ്രായപ്രകടനം മാത്രം മതി ‘Dr.J.C Daniel father of Malayalam cinema’ എന്ന പുസ്തകത്തിന്റെ സമഗ്രത തിരിച്ചറിയാന്‍.
നാലാഞ്ചിറ ബഥനി കോളേജിലെ ഇംഗ്ലീഷ് വിഭാഗം സീനിയര്‍ അദ്ധ്യാപികയാണ് ജയന്തി. പതിനഞ്ച് വയസ്സ് മുതല്‍ തന്നെ ഇംഗ്ലീഷില്‍ കവിതകള്‍ രചിച്ചു കൊണ്ടാണ് എഴുത്തില്‍ തുടക്കം കുറിക്കുന്നത്.വിവാഹ ജീവിതം ആരംഭിച്ച ശേഷം എഴുത്തില്‍ ചെറിയ ഇടവേള ഉണ്ടായി.എന്നാല്‍ 2011 മുതല്‍ വീണ്ടും മേഖലയില്‍ കൂടുതല്‍ സജീവമായി.തുടര്‍ന്ന് oice of the soul,Ever green rhythms എന്നീ പേരുകളില്‍ രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതുകയും ചെയ്യുന്നുണ്ട്.രണ്ടു തലമുറയുടെ കഥ പറയുന്ന ഒരു പുതിയ നോവലിന്റെ പണിപ്പുരയിലാണ് ശിഷ്യരുടെ പ്രിയപ്പെട്ട ഈ ഗുരുനാഥ.

jayanthy janayugom

ജെ സി ഡാനിയേലിന്റെ പുത്രന്‍ ഹാരിസ് ഡാനിയേലിന്റെ ഭാര്യാ സഹോദരിയാണ് ജയന്തി.ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന സിനിമയ്ക്ക് വേണ്ടി തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ ജെ.സി ഡാനിയേലിന്റെ ജീവിതകഥ മലയാളത്തിലും ഇവര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മലയാളത്തിനു പുതിയ ദൃശ്യവിസ്മയം സമ്മാനിച്ച ഡാനിയേലിന്റെ ശവകുടീരത്തില്‍ പോലും ജനന,മരണ തീയതികള്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ നേരില്‍ കണ്ടറിഞ്ഞതും മറ്റ് ബന്ധുക്കളുടെ അനുഭവങ്ങളും കൂട്ടി ചേര്‍ത്താണ് ജയന്തി പുസ്തകം രചിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെയാണ് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തി എഴുതിയ ജയന്തിയുടെ പുസ്തകം ആധികാരിക രേഖയായി മാറുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അപൂര്‍വ്വ ചിത്രങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെ.സി ഡാനിയേലിനെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ നഗരഹൃദയത്തില്‍ ഒരു പ്രതിമ നിര്‍മ്മിക്കാനുള്ള നടപടികള്‍ക്കായി അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കയറി ഇറങ്ങുകയാണ് ജയന്തി ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സിനിമാ സ്‌നേഹികള്‍.
ദൃശ്യ പുരസ്‌ക്കാരം, അക്ഷരരത്‌ന പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്.ഭര്‍ത്താവായ എം ടി കുമാരദാസ് ബാങ്ക് ഉദ്യോസ്ഥനായിരുന്നു. ഏകമകള്‍ സുചിത്ര ജോണ്‍സ്.പോങ്ങുംമൂട് ബാപ്പുജി നഗറിലാണ് ഇവരുടെ താമസം.

Related News