Wednesday
18 Jul 2018

ജപ്പാന്‍ ഓപ്പണ്‍: പ്രണവ്-സിക്കി റെഡ്ഡി സഖ്യം സെമിഫൈനലില്‍ പുറത്തായി

By: Web Desk | Saturday 23 September 2017 10:43 PM IST

ടോക്യോ:

ഇന്ത്യയുടെ പ്രണവ് ചോപ്ര -എന്‍ സിക്കി റെഡ്ഡി സഖ്യം ജപ്പാന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സെമിഫൈനലില്‍ പുറത്തായി. സെമിയില്‍ ജപ്പാന്റെ ടകുരോ ഹോകി സയാക ഹിരോട്ട സഖ്യത്തോടാണ് ഇന്ത്യന്‍ ജോടികള്‍ തോറ്റത്.സ്‌കോര്‍ 21-14, 15-21, 19-21. 60 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡി വീര്യത്തോടെ പോരാടിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ജപ്പാന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ യാത്ര അവസാനിച്ചു. കൊറിയന്‍ ജോടികളായ സോങ് ജെ സിയോ കിം ഹാെന സഖ്യത്തെ തോല്‍പിച്ചാണ് പ്രണവ്‌സിക്കി സഖ്യം സെമിയിലേക്ക് പ്രവേശിച്ചത്.

Related News