Monday
22 Oct 2018

അവിഹിതം ; ജവാന്‍ മൂന്നുപേരെ വെടിവച്ചുകൊന്നു

By: Web Desk | Thursday 30 November 2017 3:45 PM IST

ജമ്മുകാശ്മീര്‍ : സിഐഎസ്എഫ് ജവാന്‍ ഭാര്യയേയും സഹപ്രവര്‍ത്തകനെയും അയാളുടെ ഭാര്യയെയുംവെടിവച്ചുകൊന്നു. ഡോഡയില്‍ കിഷ്ത്ത്വാര്‍ ടൗണിനുസമീപമാണ് സംഭവം. സിഐഎസ്എഫ് ജവാനായ തെലങ്കാനസ്വദേശി ഇന്‍ഗാലപ്പ ശ്രിന്ദര്‍ ആണ് ഭാര്യ ലാഭന്യ സഹപ്രവര്‍ത്തകന്‍ മഹാരാഷ്ട്രസ്വദേശി രാജേഷ് കിരണ്‍ ,രാജേഷിന്‌റെ ഭാര്യ ശോഭ എന്നിവരെ സര്‍വീസ് ഗണ്‍ ഉപയോഗിച്ചുവധിച്ചത്. ഭാര്യക്ക് സഹപ്രവര്‍ത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണ് അക്രമം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ധുലസ്തി എന്‍എച്ച്പിസി പവര്‍പ്‌ളാന്റ്ില്‍ ജോലിക്ക് നിയോഗിച്ച ജവാന്മാരാണ് ശ്രിന്ദറും രാജേഷും

Related News