Wednesday
17 Oct 2018

വ്യാപാരിയുടെ വീട്ടില്‍നിന്നും ആരുമറിയാതെ ഒരുകോടിയിലേറെ വിലയുള്ള സ്വര്‍ണം കവര്‍ന്നു

By: Web Desk | Wednesday 11 April 2018 2:40 PM IST

ചാണ്ഡീഗറില്‍ വ്യാപാരിയുടെ വീട്ടില്‍നിന്നും ഒരുകോടിയിലേറെ വിലയുള്ള സ്വര്‍ണം കവര്‍ന്നു. സാനിറ്ററി വ്യാപാരം  നടത്തുന്ന സെക്ടര്‍ 42 ലെ രജീന്ദര്‍കുമാര്‍ ഗുപ്തയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗുപ്തയുടെ വീടിന്റെ മുകള്‍നിലയില്‍ മകനും മരുമകളുമാണ് താമസം മരുമകളുംടെ വക ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് താഴെയും മുകളിലുമായി അലമാരകളിലാണ് സൂക്ഷിച്ചിരുന്നത്. പൂട്ടുകള്‍ തകര്‍ക്കുകയോ വീട്ടില്‍ മറ്റെന്തെങ്കിലും കവരുകയോ ചെയ്തിട്ടില്ല. മരുമകള്‍ മാര്‍ച്ച് എട്ടുമുതല്‍ ഏപ്രില്‍ എട്ടുവരെ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടിലെ മൂന്നു ജോലിക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന ്‌നത്. വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ല. പരിസരത്തെ സിസിടിവി ഫുട്ടേജുകള്‍ പൊലീസ് എടുത്തിട്ടുണ്ട്.

Related News