Tuesday
11 Dec 2018

ജിമ്മിജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ഒ.പി.ജെയ്ഷക്ക്

By: Web Desk | Thursday 2 November 2017 2:46 PM IST

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ അത്ലറ്റ് ഒ.പി.ജെയ്ഷയ്ക്ക്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒരു ദശാബ്ദക്കാലം ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാഡിന് അര്‍ഹയാക്കിയത്.

വയനാട് തൃശ്ശിലേരി സ്വദേശിനിയായ ജെയ്ഷ,വേണുഗോപാലന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകളാണ്. ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ് ജെയ്ഷ. 2015-ല്‍ ജി.വി.രാജ അവാര്‍ഡും നേടിയിട്ടുണ്ട്

ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ചു ബോബി ജോര്‍ജ്,റോബര്‍ട്ട് ബോബി ജോര്‍ജ്,ദേവപ്രസാദ്,സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡിസംബര്‍ രണ്ടിന് പേരാവൂര്‍ ജിമ്മിജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി.അവാര്‍ഡ് കൈമാറും.

Related News