Monday
19 Feb 2018

എന്താണ് ‘ജിങ്കിള്‍ ബെല്‍സ്’?

By: Web Desk | Monday 25 December 2017 3:34 PM IST

സ്നേഹത്തിന്‍റെയും നന്മയുടെയും സന്ദേശവുമായി മറ്റൊരു ക്രിസ്തുമസ് കൂടി വരവായി. ലോകത്തിലെ മുഴുവന്‍  ജനതയുടെയും മനസ്സില്‍ ഓര്‍മയുടെ ഒരായിരം തിരികള്‍ ഉയര്‍ത്തുന്ന ക്രിസ്തുമസ് ജീവിതത്തിലേക്ക് ഒരു തിരനോട്ടം കൂടിയാണ്. ആട്ടവും പാട്ടുമൊക്കെയായി ക്രിസ്തുമസിന് ഒന്നിച്ചു കൂടിയിരുന്ന പഴമയ്ക്ക് ഒരു പുനര്‍ജനി.

ക്രിസ്തുമസ് പ്രധാനമായും രണ്ടു ചിന്തകളാണ് നമ്മില്‍ ഉണര്‍ത്തുക. ഒന്നാമത്തേത് ഗൃഹാതുരത്വം നിറഞ്ഞ കരോള്‍ ഗാനങ്ങളാണെങ്കില്‍ രണ്ടാമത്തേത് കൊതിയൂറുന്ന ക്രിസ്തുമസ് കേക്കുകളാണ്.

ഇൗ മഞ്ഞുകാലം മുഴുവന്‍  ‘ജിങ്കിള്‍ ബെല്‍സ്’ ക്രിസ്തുമസിന് ഏറ്റവും ഇമ്പമുള്ള ഗാനമാകുന്നു… 1857 ല്‍ പിറന്ന ഈ ഗാനത്തിന്റെ സൃഷ്ടാവ് പ്രശസ്ത അമേരിക്കന്‍ ഗാനരചയിതാവ് ജെയിംസ് ലോര്‍ഡ് പിയര്‍പോണ്ടിന്‍റനാണ്. അമേരിക്കയിലാണ് ഇൗ ഗാനത്തിന്‍റെ ഉത്ഭവം. ‘വണ്‍ ഹോര്‍സ് ഓപ്പണ്‍ സ്ലെഹ്’ എന്ന തലക്കെട്ടോടുകൂടിയ ഈ ഗാനം സണ്‍ഡേ സ്‌കൂള്‍ ക്വയറിനു വേണ്ടിയാണ് യഥാര്‍ഥത്തില്‍ തയ്യാറാക്കിയത്.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയിലാണ് ജിങ്കിള്‍ ബെല്‍സ് കേള്‍ക്കാറുള്ളത്, എന്നാല്‍, ജിങ്കിള്‍ ബെല്‍സ് ഒരു ക്രിസ്തുമസ് ഗാനമല്ല. ഇത് ഒരു അമേരിക്കന്‍ ക്ലാസിക്ക് ഗാനമാണ്. 1857 ല്‍ വാഷിംഗ്ടണ്‍ സ്ട്രീറ്റിലെ ബോസ്റ്റണില്‍ വച്ചാണ് ആദ്യമായി ഒരു വേദിയില്‍ അവതരിപ്പിച്ചത്. ജോര്‍ജിയയിലെ പള്ളിയിലെ സണ്ഡെ സ്‌കൂളിന്റെ ഒരു പരിപാടിയിലെ കൃതജ്ഞതാ അര്‍പ്പണ ചടങ്ങനുവേണ്ടിയാണ് പിയര്‍പോണ്ട് ഗാനം എഴുതുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ കുറിച്ചാണ് പിയര്‍പോണ്ട് കവിതയില്‍ എഴുതിയത്. പെണ്‍കുട്ടികളെ പേടിപ്പിക്കാനും ദേഷ്യംപിടിപ്പിക്കാനും…. വേഗത്തില്‍ ഓടുന്ന കുതിരവണ്ടിയില്‍ മത്സരിച്ചോടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും…ഈ മത്സരോട്ടമാണ് ഗാനത്തിന്റെ ഇതിവൃത്തം. ഇതിന്റെ ആകര്‍ഷണീയമായ ഈണം  ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്.

1860, 1870 എന്നീ കാലഘട്ടങ്ങളില്‍ ചില ക്വയറുകള്‍ ഗാനം ഏറ്റെടുത്തതോടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. 1880 കളില്‍ പാര്‍ലര്‍ സോങ്ങുകളിലും കോളജുകളിലും അവതരിപ്പിച്ചു. 1889 ല്‍ എഡിസണ്‍ സിലിണ്ടറിലാണ് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്.

ഡാഷിങ് ത്രൂ ദ സ്നോ
ഇൻ എ വൺ ഹോഴ്സ് ഓപ്പൺ
സ്ലെയ് ഓ’ർ ദ ഫീൽഡ്സ് വീ ഗോ
ലാഫിങ് ഓൾ ദ വേ
ബെൽസ് ഓൺ ബോബ് ടെയ്ൽ റിങ് (ഹിയർ അവ്‌ർ വോയ്സസ് റിങ്)
മേക്കിങ് സ്പിരിറ്റ്സ് ബ്രൈറ്റ്
വാട്ട് എ ഫൺ ഇറ്റ് ഇസ് റ്റു ലാഫ് ആന്റ് സിങ് (വാട്ട് എ ഫൺ ഇറ്റ്ിസ് റ്റു റൈഡ് ആന്റ് സിങ്)
എ സ്ലെയിങ് സോങ് റ്റുനൈറ്റ്
(കോറസ്)
|: ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ്
ജിങ്കിൾ ഓൾ ദ വേ;
ഓഹ്! വാട്ട് ഫൺ [ജോയ്] ഇറ്റ് ഇസ് റ്റു റൈഡ്
ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്.
ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ്
ജിങ്കിൾ ഓൾ ദ വേ;
ഓഹ്! വാട്ട് ഫൺ [ജോയ്] ഇറ്റ് ഇസ് റ്റു റൈഡ്
ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്.😐