Sunday
17 Dec 2017

ജിഹാദിൽ ചേരുക, റോഹിങ്ക്യകളോട് “ലഷ്കർ തലവന്റെ ആഹ്വാനം

By: Web Desk | Saturday 16 September 2017 9:37 AM IST

റോഹിങ്ക്യ മുസ്ലിംകളോട് ജിഹാദിൽ ചേരാൻ ആഹ്വാനവുമായി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദ് രംഗത്ത്. വിശുദ്ധ യുദ്ധത്തിന് അണിനിരക്കാനാണ് ഹാഫിസ് റോഹിങ്ക്യകളോട് ആഹ്വാനം ചെയ്യുന്നത്.ലഷ്കർ ഇ തോയിബ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്.

റൊഹിങ്ക്യന്‍ മുസ്ലിമുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അല്‍ഖ്വയിദ ഭീകരവാദികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തയിരുന്നു. വൃദ്ധരും കുട്ടികളുമുള്‍പ്പെടെ നാലു ലക്ഷത്തിലധികം ജനങ്ങള്‍ ആക്രമണഭീതിയില്‍ നാടുവിട്ട അവസ്ഥയെ ഭീകരര്‍ മുതലെടുക്കുകയാണെന്നാണ് സൂചന. ഇത്രയധികം ജനങ്ങള്‍ പലായനം ചെയ്യപ്പെട്ടതിന് കടുത്ത ശിക്ഷയാണ് മ്യാന്‍മാറിനെ കാത്തിരിക്കുന്നതെന്ന് അല്‍ഖ്വയിദ മുന്നറിയിപ്പ് നൽകിയിരുന്നു. അല്‍ഖ്വയിദയുടെ ഇടപെടല്‍ മ്യാന്‍മാര്‍ ഭരണകൂടത്തിന് വന്‍ തിരിച്ചടിയിരിക്കുകയാണ് ഇപ്പോൾ.

”മുസ്ലിം സഹോദരങ്ങള്‍ക്ക് ക്രൂരപീഡനം വിധിച്ചവരെ വെറുതെ വിടുകില്ല, അവര്‍ (റൊഹിങ്ക്യന്‍ മുസ്ലിമുകള്‍) അനുഭവിച്ച വേദനയുടെ രുചി മ്യാന്‍മാര്‍ സര്‍ക്കാരും അറിയും”, അല്‍ഖ്വയിദയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, ഫിലിപ്പൈന്‍സ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം സഹോദരങ്ങളെ ഈ വിഷയത്തില്‍ ഇടപെടാനും അവശ്യമായ സഹായങ്ങള്‍ നല്‍കുവാനും തീവ്രവാദ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനിടെ അല്‍ഖ്വയിദയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് സേനയെ സര്‍വ്വസന്നാഹങ്ങളോടെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഓങ് സാങ് സൂചി ഭരണകൂടം വ്യക്തമാക്കി.

 

Related News