Saturday
22 Sep 2018

ജോര്‍ദാനിലെ അബ്ദുള്ള രാജാവ് രണ്ടാമന്‍ ഇന്ത്യയിലെത്തി

By: Web Desk | Wednesday 28 February 2018 9:53 AM IST

ഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് രണ്ടാമന്‍ ഇന്ത്യയിലെത്തി. രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി. ജോര്‍ദാന്റെ രാഷ്ട്രത്തലവനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്.

രണ്ടാഴ്ച്ച മുന്‍പ് ജോര്‍ദാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമായിരുന്നു അവിടെ ലഭിച്ചത്. മോദിയുടെ സന്ദര്‍ശനത്തോടെ മെച്ചപ്പെട്ട ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ദൃഡമാക്കുക എന്നതാണ് അബ്ദുള്ള രാജാവിന്റെ ഉദ്ദേശം

പ്രതിരോധം, സുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളിലും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ അബ്ദുള്ള രണ്ടാമന്റെ സന്ദര്‍ശനം വഴിതുറന്നേക്കും.അബ്ദുള്ള രാജാവിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗികവിരുന്നൊരുക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും അദ്ദേഹം കാണും.

Related News