Wednesday
18 Jul 2018

ജൂഡോ മാര്‍ഷല്‍ ആര്‍ട്‌സ് ദേശീയ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

By: Web Desk | Wednesday 27 September 2017 10:18 PM IST

കൊച്ചി :

ജൂഡോ മാര്‍ഷല്‍ ആര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ചാംപ്യന്‍ഷിപ്പ് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രണ്ടിന് രാവിലെ 10ന് കായിക മന്ത്രി എ സി മൊയ്തീന്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.ഫെഡറേഷന്‍ ദേശീയ പ്രസിഡണ്ട് ഡോ. സുധാകരന്‍ ടി പണിക്കര്‍ അധ്യക്ഷനാകും.26 സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2500 മല്‍സരാര്‍ഥികള്‍ പങ്കെടുക്കും.കാത്ത,കുമിത്തെ ഇനങ്ങളിലാണ് മല്‍സരങ്ങള്‍.കേരളത്തില്‍ ബൂഡോയ്ക്ക് 10000 വിദ്യാര്‍ഥികളുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാന പ്രസിഡണ്ട് തോമസ് സെബാസ്റ്റിയന്‍,ഡയറക്ടര്‍ പ്രഭുദാസ്,വൈസ് പ്രസിഡണ്ട് കെ വി രവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.