Saturday
20 Oct 2018

ജൂഡോ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

By: Web Desk | Friday 22 September 2017 11:03 PM IST

കൊച്ചി:സിബിഎസ്ഇ ദക്ഷിണേന്ത്യന്‍ ജൂഡോ ചാമ്പ്യന്‍ ഷിപ്പ് 25 മുതല്‍ 27 വരെ എറണാകുളം സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ നടക്കും.25 ന് ഉച്ചയ്ക്ക് രിണ്ടിന് ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ വി ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്യും.കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ 88 സ്‌കൂളുകളില്‍ നിന്നുള്ള 493 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കായിക മേഖലയിലെ പങ്കാളിത്തം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ പി വിജയചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രിന്‍സിപ്പല്‍ ഡോ. വി മനോരജ്ഞിനി, കോ- ഓഡിനേറ്റര്‍മാരായ നിയ, രേഖ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

representational image