Monday
16 Jul 2018

ജങ്ക് ഫുഡും ജീവിത ശൈലി രോഗങ്ങളും സത്യമെന്ത്

By: Web Desk | Monday 14 August 2017 2:58 PM IST

ആരോഗ്യത്തിന് ഒരുഗുണവും ചെയ്യത്ത ഭക്ഷണങ്ങളാണ് ജങ്ക് ഫുഡ് എന്നറിയപ്പെടുന്നത്. ഇവ കഴിക്കാന്‍ അതീവ രുചികരമാണെന്നതിനാല്‍ ഇത് ഏറ്റവും കൂടുതല്‍ അപകടത്തിലെത്തിക്കുന്നത് കൊച്ചുകുട്ടികളെയും കൗമാരക്കാരെയുമാണ്. എല്ലാത്തരം ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയെയുള്‍പ്പടെ സാരമായി ബാധിക്കുന്നവയാണ് ജങ്ക് ഫുഡ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, കൊളസ്‌ട്രോള്‍, അലര്‍ജി, ആസ്ത്മ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം ജങ്ക് ഫുഡാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി തീര്‍ത്തും ഒഴിവാക്കേണ്ടതാണ് ജങ്ക് ഫുഡ്.മായം ചേര്‍ക്കുന്നതുപോലെ തന്നെ ശുചിത്വത്തിന്റെ കാര്യത്തിലും ജങ്ക് ഫുഡുകള്‍ പിന്നിലാണ്. റോഡരികിലും വൃത്തിഹീനമായ സാഹചര്യത്തിലും ഉണ്ടാക്കുന്ന ഈ ഭക്ഷണങ്ങള്‍ നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ വളരെ ഹാനികരമായി ബാധിക്കുന്നു.
ജങ്ക് ഫുഡ്. ഏതൊക്കെയാണെന്ന് നോക്കാം…
ചിപ്‌സ്, സാന്‍ഡ് വിച്ച്, ബര്‍ഗര്‍, കബാബ്, പിസ, വിവിധതരം സൂപ്പുകള്‍, സാലഡുകള്‍, മില്‍ക്ക് ഷേക്കുകള്‍,ശീതളപാനീയങ്ങള്‍ തുടങ്ങിയവയെല്ലാം ജങ്ക് ഫുഡ് ഗണത്തില്‍പ്പെടുന്നു.

ജീവിത ശൈലി രോഗങ്ങള്‍

ജീവിതശൈലി എന്ത് എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു.തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്റെ മുഖമുദ്രകളായി മാറി. കൂടാതെ ജങ്ക്ഫുഡിന്റെ അമിതോപയോഗവും. ഭക്ഷണത്തില്‍ ജങ്ക് ഫുഡ് നിത്യവും ഉള്‍പ്പെടുത്തുന്നവരില്‍ ഹൃദ്രോഗ സാധ്യത 80% കൂടുതലാണ്. ജങ്ക് ഫുഡുകളില്‍ അമിതമായ അളവില്‍ കൊഴുപ്പ്,ഉപ്പ്,മധുരം എന്നിവ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്തരം ഭക്ഷണങ്ങളില്‍ നാരിന്റെയും മറ്റ് ധാതുലവണങ്ങളുടെയും അളവ് താരതമ്യേന കുറവാണ്. എന്നാല്‍ കൃത്രിമനിറങ്ങളുടെ അളവ് കൂടുതലും. ഇത് അര്‍ബുദത്തിനുവരെ കാരണമാകുന്നു. ചോക്ലേറ്റ്, കോള, പാനീയങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്. ഈ ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവും വളരെ കൂടുതലാണ്.

ജങ്ക് ഫുഡുകളുടെ ഉല്പാദന വേളയില്‍ കൊഴുപ്പ് അല്ലെങ്കില്‍ എണ്ണ ട്രാന്‍സ് ഫാറ്റായി മാറുകയും ഇത് നമ്മുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നു. മധുര പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കോണ്‍ സിറപ്പുകള്‍ സാധാരണ പഞ്ചസാരയേക്കാളും 20 മടങ്ങ് മധുരമുള്ളതാണ്. പൂപ്പല്‍ വരാതിരിക്കാന്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍സൊയേറ്റ്, പൊട്ടാസ്യം ബെന്‍സൊയേറ്റ് എന്നിവ കാന്‍സറിനു കാരണമാകുന്നു. സംസ്‌ക്കരിച്ച മാംസാഹാരങ്ങളില്‍ അടങ്ങിയ സോഡിയം നൈട്രേറ്റ് കുടലിലെ അര്‍ബുദത്തിനു കാരണമാകുന്നു.

ന്യൂഡില്‍സ് പോലെയുള്ളഭക്ഷണങ്ങളില്‍ ങടഏ യുടെ അളവ് താരതമ്യേന കൂടുതലാണ്. ഇത് തലവേദന, ഛര്‍ദ്ദി, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇവയില്‍ ചേര്‍ക്കുന്ന രുചിക്കൂട്ടുകളില്‍ സോഡിയത്തിന്റെ അളവ് കുട്ടികള്‍ക്ക് വേണ്ടതിലും വളരെയധികം കൂടുതലാണ്. നാരിന്റെ അംശം വളരെയധികം കുറവാണ് അതുപോലെ തന്നെ ലെഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് അനീമിയയ്ക്കും ഉറക്കക്കുറവിനും മാനസിക വളര്‍ച്ചക്കുറവിനും കാരണമാകുന്നു. കൊച്ചുകുട്ടികളുടെ ആന്തരിക അവയവങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
കൗമാരത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെ അമിതമായ ജങ്ക് ഫുഡിന്റെ ഉപയോഗം ഗര്‍ഭാശയ സംബന്ധമായ ജരീറ പോലെയുള്ള അവസ്ഥയ്ക്ക് കാരണമാകുന്നു.ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാധ്യത ജങ്ക് ഫുഡില്‍ വളരെ കൂടുതലാണ്.

കൊച്ചുകുട്ടികളില്‍ ജങ്ക് ഫുഡിന്റെ അമിതോപയോഗം

കൊച്ചുകുട്ടികളില്‍ ജങ്ക് ഫുഡുകളുടെ അമിത ഉപഭോഗം അമിതവണ്ണത്തിനു കാരണമാകുന്നു. ഇത് അവരുടെ പഠനനിലവാരം കുറയാനും ആരോഗ്യപരമായി പിന്നാക്ക നിലയിലേക്കാകാനും കാരണമാകുന്നു. മാംസാഹാരങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളില്‍ അമിതമായ അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതുപോലെ സംസ്‌ക്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയ അമിതമായ കൊഴുപ്പും അന്നജവും ഭാവിയില്‍ പ്രമേഹവും ഹൃദ്രോഗങ്ങളും വരുന്നതിന് അടിത്തറ പാകുന്നു. നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ ഇത് തകര്‍ക്കുകയും അള്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. മുതിര്‍ന്ന ആളുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു.

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ കഴിക്കുമ്പോള്‍ ആസിഡിന്റെ ഉല്പാദനം വായ്ക്കുള്ളില്‍ നടക്കുകയും ഇത് പല്ലുകളുടെ ഇനാമലിന് നാശം വരുത്തുകയും ചെയ്യുന്നു. ജങ്ക് ഫുഡുകളില്‍ ചേര്‍ക്കുന്ന ങടഏ, നൈട്രേറ്റ് പോലെയുള്ള മാരകമായ വസ്തുക്കള്‍ തലവേദന, വിഷാദ രോഗം എന്നിവയ്ക്ക് കാരണാകുന്നു. എണ്ണ അധികം നേരം ചൂടാകുമ്പോള്‍ അവ ട്രാന്‍സ്ഫാറ്റായി മാറുകയും ചെയ്യുന്നു.

അമിതമായ ജങ്ക് ഫുഡുകളുടെ ഉപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകുകയും തന്മൂലം എല്ലുകള്‍ക്കും പേശികള്‍ക്കും ആയാസം നേരിടുകയും ചെയ്യുന്നു. സാമൂഹികവും മാനസികവുമായ ഒറ്റപ്പെടുത്തല്‍ അവര്‍ക്ക് നേരിടേണ്ടിവരുന്നു. ജങ്ക് ഫുഡുകള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് വിശപ്പ് കുറയുകയും മറ്റു നേരങ്ങളില്‍ അവര്‍ കുറച്ചു ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്നു. ഇത് പോഷകക്കുറവിനും വിളര്‍ച്ചയ്ക്കും കാരണമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌നാക്കായി ചോക്ലേറ്റോ അതുപോലെയുള്ള വസ്തുക്കളോ നല്‍കുന്നത് വിശപ്പ് പെട്ടെന്ന് ഉണ്ടാകാന്‍ കാരണമാകുന്നു. ഇത് ശ്രദ്ധക്കുറവിനു വഴിവയ്ക്കുന്നു.

Related News