Wednesday
23 Jan 2019

ശബരിമലയില്‍ പോകണമെന്ന് കെ സുരേന്ദ്രന്‍; സമാധാനന്തരീക്ഷം നശിപ്പിക്കുമോയെന്ന് കോടതി

By: Web Desk | Friday 11 January 2019 3:49 PM IST

കൊച്ചി:

മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ അങ്ങോട്ട് പോകുന്നതെന്നും കോടതി ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ അകറ്റിനിര്‍ത്തേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അപ്പോഴാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ ഭാഗത്തുനിന്നും കെ സുരേന്ദ്രന് ഇത്തരത്തിലൊരു മറുപടി ലഭിച്ചത്. സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.

Related News