Saturday
26 May 2018

കൈലാഷ് സത്യാര്‍ഥിയുടെ ഭാരത് യാത്ര 12-ന് കേരളത്തിലെത്തും

By: Web Desk | Friday 1 September 2017 9:44 PM IST

തിരുവനന്തപുരം: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി നയിക്കുന്ന ഭാരത് യാത്ര 12ന് തലസ്ഥാനത്തെത്തും. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും എതിരേ ബോധവത്കരണം നടത്തുന്നതിനാണ് കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഭാരത് യാത്ര സംഘടിപ്പിക്കുന്നത്.
12ന് തലസ്ഥാന നഗരിയില്‍ കൈലാഷ് സത്യാര്‍ഥിക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് 13 ന് മധുരയിലേയ്ക്ക് മാര്‍ച്ച് നയിക്കും. കന്യാകുമാരിയില്‍ നിന്ന് 11 ന് ആരംഭിക്കുന്ന ഭാരത് യാത്ര ഒക്ടോബര്‍ 16 ന് ന്യൂഡല്‍ഹിയില്‍ സമാപിക്കും.
സംസ്ഥാന ബാലാവകാശ കമ്മിഷന്‍, ചൈല്‍ഡ് ലൈന്‍, സിഐഐ യംഗ് ഇന്ത്യ, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, ജില്ലാ ശിശുസംരക്ഷണ സമിതികള്‍ തുടങ്ങിയവ വഴി കേരളത്തിലുടനീളം കൈലാഷ് സത്യാര്‍ഥി ഫൗണ്ടേഷന് പ്രാദേശിക പങ്കാളികളും പിന്തുണയുമുണ്ട്. ബച്പന്‍ ബചാവോ ആന്ദോളന്‍, ഡോണ്‍ ബോസ്‌കോ, സോമ, ഐജെഎം, സര്‍വോദയ സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സാമൂഹിക സംഘടനകളും ഫൗണ്ടേഷന് പിന്തുണ നല്കുന്നുണ്ട്.

Related News