Friday
20 Jul 2018

വളയൊന്നിതാ കളഞ്ഞുകിട്ടി.. വളക്കള്ളന്‍ കാക്കയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

By: Web Desk | Monday 25 June 2018 10:15 PM IST

പണ്ട്, പാമ്പിനെ ഓടിക്കാന്‍ സ്വര്‍ണമാല കട്ട് പാമ്പിന്‍റെ പൊത്തില്‍ ഇട്ട കൗശലക്കാരിയായ കാക്കയുടെ കഥ നാം കേട്ടിട്ടുണ്ട്. തന്‍റെ കൂടൊരുക്കാന്‍ വീട്ടുകാരിയുടെ സ്വര്‍ണ്ണ വള കട്ട കാക്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. കാക്ക കൊണ്ടുപോയി കാക്ക കൊണ്ടുപോയി എന്ന് കുട്ടികളെ പറ്റിക്കാന്‍ നാം പറയാറുണ്ടെങ്കിലും അക്ഷരാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തുള്ള അജിനാസിനും ഭാര്യ ഷെമിയ്ക്ക്കും.

കാണാതാവുന്നതിന് ഒരു ദിവസം മുമ്പാണ് അജിനാസ് ഷെമിയ്ക്ക് വള വാങ്ങി നല്‍കിയത്. തുണിയലക്കവെ ഷെമി ഊരിവെച്ച വളയാണ് സൂത്രത്തില്‍ കാക്ക അടിച്ചുമാറ്റിയത്. പിന്നീട് കാക്കയെ പറ്റിച്ചാണ് വീട്ടമ്മയ്ക്ക് വള തിരികെ കിട്ടിയത്.

തുണിയലക്കുന്ന സമയം മരക്കൊമ്പില്‍ തൂക്കിയിട്ട വള കാക്ക കൊണ്ടുപോയി. വള കാണാതായ ഷെമിയും നാട്ടുകാരും എല്ലായിടത്തും വള അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അതേ മരക്കൊമ്പില്‍ മറ്റൊരു വള തൂക്കിയിട്ട് പരീക്ഷണം നടത്തി നോക്കുകയായിരുന്നു. വൈകിട്ടോടെ കാക്ക വീണ്ടുമെത്തി.  തൂക്കിയിട്ട മുക്കുപണ്ടവും കൊണ്ട് കാക്ക പറന്നുയര്‍ന്നു. തന്‍റെ കൂടിനെ ലക്ഷ്യമാക്കിയാണ് കാക്ക പറന്നത്. പിന്നാലെ പോയ നാട്ടുകാര്‍ നാട്ടുകാരും തെങ്ങിന് മുകളിലെ കാക്കയുടെ കൂട് കണ്ടെത്തിയതോടെ കൂട്ടില്‍ അലങ്കാരത്തിനായി നിരത്തിയ സ്വര്‍ണ്ണ വളയും കണ്ടെത്തി.

കാക്ക കൊടുത്ത പണി കണ്ടോ 😱😱

Posted by Cow Media on Saturday, May 19, 2018

Related News