Sunday
22 Oct 2017

കമ്പംമേട്ടില്‍ തമിഴ് നാടിന്റെ കൈയേറ്റ ശ്രമം കേരളം തടഞ്ഞു

By: Web Desk | Friday 13 October 2017 6:53 PM IST

ഇടുക്കി: കമ്പംമേട്ടില്‍ തമിഴ് നാടിന്റെ കൈയേറ്റ ശ്രമം ജനങ്ങള്‍ തടഞ്ഞു.
നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം അനധികൃതമായി കൈയേറാന്‍ തമിഴ്‌നാട് ശ്രമം നടത്തിയത്. മുമ്പ് കേരളത്തിന്റെ എക്‌സൈസ് കണ്ടൈനര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ഭൂമിയിലെ കാടുകള്‍ വെട്ടി തെളിയ്ക്കുകയായിരുന്നു തമിഴ്‌നാട്. പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വെട്ടിതെളിക്കല്‍ പണി നടക്കുകയായിരുന്നു. തുടര്‍ന്ന് കമ്പംമെട്ട് പോലീസ് നീക്കം തടയുകയും നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Photo Courtesy : Trippin Off Line