Wednesday
22 Aug 2018

രാജ്യത്ത് പ്രധാനമായും ചെറുക്കേണ്ടത് സംഘപരിവാറിനേയും ബിജെപിയേയും

By: Web Desk | Wednesday 14 February 2018 2:19 PM IST

കോട്ടയം: രാജ്യത്ത് പ്രധാനമായും ചെറുക്കേണ്ടത് സംഘപരിവാറിനേയും ബി ജെ പിയേയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി പി ഐ എമ്മും സിപിഐയും  ഇത് തിരിച്ചറിഞ്ഞിരിക്കുന്നു.

തർക്കങ്ങൾ കാലം പരിഹരിക്കും.മുഖ്യശത്രുവിനെ തിരിച്ചറിയാൻ സാധിക്കാതെ വന്നപ്പോൾ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന് തിരിച്ചടിയാണുണ്ടായത്.സന്ദർഭത്തിനനുസരിച്ച് ആരെയാണ് എതിർക്കേണ്ടതെന്ന  തിരിച്ചറിവാണ് കമ്യൂണിസ്റ്റ് കാരന്റെ മികവ്.ഇന്ന് നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക.ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യം. ഇതിൽ ഏറ്റവുമടുത്ത് യോജിച്ച് നിൽക്കുന്നത് സി പി ഐ എമ്മും – സി പി ഐയുമാണ്. പക്ഷെ ഇടതു ചേരിയിൽപ്പെട്ട ആർ എസ് പിയും ഫോർവേഡ് ബ്ലോക്കും വിവിധ സംസ്ഥാനങ്ങളിൽ വിവിധ ചേരിയിലാണ്.ഈ സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ശക്തമാക്കേണ്ട ചുമതല രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമുണ്ട്.

മതനിരപേക്ഷത ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് മാത്രം ചാർത്തിക്കൊടുക്കാൻ കഴിയില്ല.മതനിരപേക്ഷത ശക്തിപ്പെടുത്തിയാൽ ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയതയെ തടയാനാകുവെന്നും കാനം പറഞ്ഞു. കറുകച്ചാലിൽ സി പി ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫോട്ടോ: ജോമോൻ പമ്പാവാലി 

Related News