Thursday
22 Feb 2018

കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറി; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കാനം രാജേന്ദ്രന്‍

By: Web Desk | Tuesday 13 February 2018 10:39 PM IST

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിക്കാന്‍ ഇടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും, ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സൗകര്യം ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അറ്റകുറ്റ പണിക്കുവേണ്ടി കൊണ്ടുവന്ന കപ്പലില്‍ പണി നടക്കവേയാണ് പൊട്ടിത്തെറി ഉണ്ടായത്. വേണ്ടത്ര സ്ഥിരം ജോലിക്കാര്‍ പൊട്ടിത്തെറി നടക്കുന്ന സമയത്ത് ജോലിക്കില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related News