Friday
22 Jun 2018

അക്രമം അപലപനീയം: കാനം

By: Web Desk | Monday 5 February 2018 10:52 PM IST

തിരുവനന്തപുരം: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആര്‍എസ്എസ് അക്രമത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു. പുരോഗമന ആശയങ്ങളുടെ ശക്തനായ പോരാളിയായ കുരീപ്പുഴ എന്നും ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ അടിയുറച്ച നിലപാടെടുക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ്. തങ്ങളുടെ ദളിത് വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് കവിക്കെതിരായ അക്രമത്തിന് കാരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം ആവശ്യപ്പെട്ടു.

Related News