Sunday
23 Sep 2018

മുന്നണിവിട്ട് പോയവര്‍ക്ക് തിരിച്ചുവരാമെന്നത് എന്നത് എല്‍ഡിഎഫ് തീരുമാനം

By: Web Desk | Thursday 11 January 2018 6:31 PM IST

തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ എല്‍ ഡി എഫ് പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കാനം. യു ഡി എഫില്‍ നിന്ന് എല്‍ ഡിഎഫിലേക്ക് വരുന്ന ജെ ഡി യുവിനെ സ്വാഗതം ചെയ്തു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിടാനുള്ള ജെഡിയു തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.ജെഡിയുവിനായി മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടുപോയി. ഇപ്പോള്‍ ജെഡിയു വിടുന്നു.

Related News