Saturday
23 Sep 2017

കണ്ണൂരിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

By: Web Desk | Monday 4 September 2017 10:32 AM IST

കണ്ണൂർ അമ്പാടിമുക്കിലുണ്ടായ സംഘർഷത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. സി.പി.എം ബി.ജെ.പി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പ്രസാദ്,നീരജ്,വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഘർഷമുണ്ടായത്.

ഗുരുതരമായ വെട്ടേറ്റ പ്രസാദിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.