Friday
14 Dec 2018

കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ച് വിമാന കമ്പനികള്‍

By: Web Desk | Tuesday 23 January 2018 8:08 PM IST

കണ്ണൂര്‍:

അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര വിമാന കമ്പനികള്‍ താല്‍പര്യമറിയിച്ചു. കിയാല്‍ എംഡി പി. ബാലകിരണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തായിരുന്നു വിമാന കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച. ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേയ്‌സ് എന്നിവ നിലവിലെ ആഭ്യന്തര സര്‍വീസുകള്‍ കണ്ണൂരിലേക്ക് നീട്ടാനും കണ്ണൂരില്‍നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനും താല്‍പര്യമറിയിച്ചു.

കണ്ണൂരില്‍നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ താല്‍പര്യമറിയിച്ച അന്താരാഷ്ട്ര കമ്പനികള്‍ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നിവയാണ്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന പുരോഗതി, സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കിയാല്‍ എം.ഡി അവതരണം നടത്തി. യോഗത്തില്‍ ഗോ എയര്‍ വൈസ് പ്രസിഡന്റ് കമാല്‍ കില്‍ക്കാനി, ഇന്‍ഡിഗോ വൈസ് പ്രസിഡന്റ് രജത് കുമാര്‍, നെവില്‍ മേത്ത (ജെറ്റ് എയര്‍വേയ്‌സ്), ജഗ്‌തേഷ് സെയ്‌നി (എയര്‍ ഏഷ്യ), എ.എസ് സഞ്ജയ് (ഗള്‍ഫ് എയര്‍), നിധി മെഹ്‌റ (ഖത്തര്‍ എയര്‍വേയ്‌സ്), മോന്‍സി ജോണ്‍ (സ്‌പൈസ് ജെറ്റ്), എസ്.ബി.എസ് ജേക്കബ് (എയര്‍ ഇന്ത്യ), ബാലു എബ്രഹാം (ഒമാന്‍ എയര്‍), ശ്രീജിത്ത് വാരിയര്‍ (ഇത്തിഹാദ് എയര്‍വേയ്‌സ്), അനില്‍ വിജയന്‍ (എയര്‍ അറേബ്യ) തുടങ്ങിയവര്‍ പങ്കെടുത്തു.

Related News