Friday
20 Jul 2018

വോട്ട് കിട്ടാന്‍ ഓടയില്‍ കിടന്ന് പ്രചാരണം

By: Web Desk | Monday 2 July 2018 8:12 PM IST

കറാച്ചി പാകിസ്ഥാനില്‍ ഇൗ മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വേറിട്ടൊരു പ്രചാരണവുമായി ഒരു സ്ഥാനാര്‍ഥി ശ്രദ്ധേയനായിരിക്കുകയാണ്. ഓടയില്‍ കിടന്നുകൊണ്ടാണ് ഇദ്ദേഹം വ്യത്യസ്തമായ രീതിയില്‍ പ്രചാരണം നടത്തിയത്. അയാസ് മെമോം മോട്ടിവാല എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഓടയില്‍ കിടന്നുകൊണ്ട് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.  നഗരത്തിന്‍റെ ശുചിത്വമില്ലാത്ത അവസ്ഥയിലേക്കും തെറ്റായ മാലിന്യ സംസ്കരണത്തിലേക്കും കൈചൂണ്ടുകയായിരുന്നു തന്‍റെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു. 

#Safaee_Nisf_Eman_He ????#Ya_Gandageeee ??????#Motiwala #Ne #Awami #Huqooq #K #Liay#Ganddagee_Se_Nijat #K #Liay…

Posted by Ayaz Memon Motiwala on Thursday, June 28, 2018

പ്രചാരണത്തിന്‍റെ ഭാഗമായി മോട്ടിവാല ഫേസ്ബുക്ക് ലൈവില്‍ വന്നു. മോട്ടിവാല മലിന വെള്ളം കുടിക്കുന്ന വീഡിയോ ദൃശ്യങ്ങളും ലൈവില്‍ കാണാം. മാലിന്യകൂമ്പാരത്തിന്‍റെ അടുത്തും കുഴിയിലുള്ള മലിന ജലത്തില്‍ കിടക്കുന്നതുമായ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചു.

Related News