Thursday
24 May 2018

രണ്ട് ലഷ്കറെ തയ്ബ ഭീകരരെ സൈന്യം വധിച്ചു.

By: Web Desk | Tuesday 13 February 2018 2:34 PM IST

ശ്രീനഗര്‍: ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സി ആര്‍ പി എഫ് ക്യാമ്പിന് സമീപത്ത് ആക്രമണം നടത്തിയ രണ്ട് ലഷ്കറെ തയ്ബ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്.

സി ആര്‍ പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. ഈ മാസം ആറിന് നടന്ന ഏറ്റുമുട്ടലിനിടെ ഒരു പാകിസ്ഥാന്‍ ഭീകരന്‍ രക്ഷപ്പെട്ട സ്ഥലത്താണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. ഇവിടെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.
ഭീകരരുമാരുണ്ടായ ഏറ്റുമുട്ടലില്‍ സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

Related News